താൽക്കാലിക വി സി നിയമനവുമായി ബന്ധപ്പെട്ട പോരിനിടെ ഗവർണർ രാജേന്ദ്ര ആർലേക്കറുമായി കൂടിക്കാഴ്ച നടത്തി മന്ത്രിമാർ. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, നിയമ മന്ത്രി പി രാജീവ് എന്നിവരാണ് രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. സർവ്വകലാശാലകളിലെ സ്ഥിരം നിയമനവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചയിൽ ചർച്ചയായി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഗവർണറുമായുള്ള ചർച്ചകൾ തുടരുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.