Share this Article
കുളിമുറിയിൽ മരിച്ചനിലയിൽ കോളേജ് വിദ്യാർത്ഥിനി;'മൊബൈല്‍ നഷ്ടമായതില്‍ ദുരൂഹത', കൊലപാതകത്തിന് കേസെടുത്ത് പൊലീസ്
വെബ് ടീം
posted on 23-05-2024
1 min read

ബംഗളൂരുവില്‍ 20കാരിയായ കോളേജ് വിദ്യാര്‍ഥിനിയെ വീട്ടിലെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത് പൊലീസ്. മകളുടേത് കൊലപാതകമാണെന്ന മാതാവും സാമൂഹ്യപ്രവര്‍ത്തകയുമായ സൗമ്യയുടെ പരാതിയിലാണ് പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 

സ്വകാര്യ കോളേജിലെ നാലാം സെമസ്റ്റര്‍ ബിബിഎ വിദ്യാര്‍ഥിനിയായ പ്രഭുധ്യായയെ മേയ് 15നാണ് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റ നിലയിലാണ് 20കാരിയെ കണ്ടെത്തിയത്. 'ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മകളെ കണ്ടില്ല. കുളിമുറിയുടെ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചപ്പോഴാണ് മകളെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മകള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കാണാതായിട്ടുണ്ട്. ഇതില്‍ ദുരൂഹതയുണ്ട്.' മാത്രമല്ല, താന്‍ വന്നപ്പോള്‍ വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നുവെന്നും മാതാവ് സൗമ്യ പറഞ്ഞു.  

കേസ് അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ഥിനിയുടെ സുഹൃത്തുക്കളില്‍ നിന്ന് വരുംദിവസങ്ങളില്‍ മൊഴിയെടുക്കും. വീടിന്റെ പരിസരത്തെ സിസി ടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. 

മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സൗമ്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എല്ലാ കാര്യങ്ങളെയും ധൈര്യത്തോടെ നേരിടുന്നവളാണ് മകള്‍. എല്ലാം വിഷയങ്ങളും തുറന്ന് പറയുമായിരുന്നു. കുടുംബത്തിന് നീതി ലഭിക്കണമെന്നും സൗമ്യ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories