തിരുവനന്തപുരം: അഴിമതിക്കേസിൽ പ്രതിയായിരുന്ന ജയിൽ ഡിഐജി എം കെ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. വിനോദ് കുമാറിനെതിരെ റിപ്പോർട്ട് നൽകി നാല് ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായിരിക്കുന്നത്. കൊലക്കേസ് പ്രതികൾ, മയക്കുമരുന്ന് സംഘത്തിൽ പെട്ട പ്രതികൾ, എന്നിവർക്ക് ജയിൽ ചട്ടങ്ങൾ കാറ്റി പറത്തി കൊണ്ട് വഴിവിട്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നു എന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തടവുകാരനിൽ നിന്നും കൈക്കൂലി വാങ്ങിയതിന് ഡിഐജി വിനോദ് കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അതോടൊപ്പം തന്നെ അനധികൃത സ്വത്ത് സമ്പാദനത്തിലും ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.