Share this Article
News Malayalam 24x7
വയനാട് പുനരധിവാസം; എസ്റ്റേറ്റ് ഉടമകളുടെ ഹര്‍ജി തള്ളി ഹൈക്കോടതി
highcourt,wayanad landslide

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ  പുനരധിവാസത്തിനായി ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കാൻ ഭൂമി ഏറ്റെടുക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി.എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജിയാണ് തള്ളിയത്. ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്നും കോടതി.


രാഷ്ട്രീയപ്രവര്‍ത്തന കാലം മുഴുവന്‍ കൂടെയുണ്ടായിരുന്ന മുതിര്‍ന്ന നേതാവിനെയാണ് നഷ്ടമായത്; ഖാര്‍ഗെ

മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തോടെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് ദീര്‍ഘദര്‍ശിയായ രാഷ്ട്രതന്ത്രജ്ഞനേയും സമാനതകളില്ലാത്ത ഒരു സാമ്പത്തിക വിദഗ്ധനെയുമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ.

രാഷ്ട്രീയപ്രവര്‍ത്തന കാലം മുഴുവന്‍ കൂടെയുണ്ടായിരുന്ന മുതിര്‍ന്ന നേതാവിനെയാണ് നഷ്ടമായത്. വാക്കുകള്‍ക്ക് അതീതമായി, പ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം മുന്‍തൂക്കം കൊടുത്തത്.

അദ്ദേഹത്തിന്റെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളാല്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഖാര്‍ഗെ കുറിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories