Share this Article
image
ജൂണ്‍ ഒന്ന് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
വെബ് ടീം
posted on 28-05-2023
1 min read

സംസ്ഥാനത്ത് ജൂണ്‍ ഒന്ന് വരെ  ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും  സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്.നാളെ  ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം  ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.


കേരള -കര്‍ണാടക -ലക്ഷദ്വീപ് തീരങ്ങളിലും കന്യാകുമാരി തീരം, മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ ഇന്ന് മത്സ്യ ബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്. ഇവിടെ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് നിര്‍ദേശം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories