Share this Article
News Malayalam 24x7
മൂന്നാമത് കേരളവിഷൻ ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു; കേരളവിഷൻ പബ്ലിക്കേഷൻസിന്റെ മൂന്ന് പുസ്തകങ്ങളുടെ കവർ പ്രകാശനവും നടന്നു
വെബ് ടീം
posted on 12-12-2025
1 min read
keralavision awards

കൊച്ചി: മൂന്നാമത് കേരളവിഷൻ  ടെലിവിഷൻ അവാർഡുകളുടെ പ്രഖ്യാപനം കൊച്ചിയിൽ നടന്നു.കെസിസിഎൽ ചെയർമാൻ കെ ഗോവിന്ദൻ, ന്യൂസ് മലയാളം എംഡി അബൂബക്കർ സിദ്ധിഖ്,കെസിസിഎൽ എംഡി സുരേഷ്കുമാർ പിപി, കേരള വിഷൻ ന്യൂസ് എംഡി പ്രജീഷ് അച്ചാണ്ടി എന്നിവർ ചേർന്നാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.21 അവാർഡുകളാണ് പ്രഖ്യാപിച്ചത്.ഈ മാസം 26ന് അറ്റ്ലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ അവാർഡുകൾ വിതരണം ചെയ്യും. പ്രേക്ഷകരുടെ ഇടയിൽ നിന്നും എൻട്രി ക്ഷണിച്ചുകൊണ്ടാണ് മുഴുവൻ വിജയികളെയും തെരഞ്ഞെടുത്തിരിക്കുന്നത്.   

അവാർഡ് പ്രഖ്യാപന ചടങ്ങിനൊപ്പം  കേരളവിഷൻ പബ്ലിക്കേഷൻസിന്റെ 3  പുസ്തകങ്ങളുടെ കവർ പ്രകാശനവും നടന്നു. അക്ഷര സ്നേഹികൾ ആവേശത്തോടെ സ്വീകരിച്ച് റെക്കോർഡ് വില്പന നേടിയ കേരളവിഷൻ പബ്ലിക്കേഷൻസിന്റെ ആദ്യ പുസ്തകമായ സംപ്രേഷണ യോഗ്യമല്ലാത്ത കഥകൾ രണ്ടാം പതിപ്പിന്റെ പ്രകാശനവും നടന്നു.ഡോ. അരുൺകുമാർ ടിഎം ഹർഷന് നൽകി കൊണ്ടായിരുന്നു പ്രകാശനം.  

കേരളവിഷൻ ന്യൂസ് ചെയർമാൻ പി എസ് സിബി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥിയായി റിപ്പോർട്ടർ ടിവി  കൺസൾട്ടിങ് എഡിറ്റർ ഡോ. അരുൺകുമാർ പങ്കെടുത്തു. ന്യൂസ് മലയാളം എംഡി അബൂബക്കർ സിദ്ധിഖ്, കെസിസിഎൽ ചെയർമാൻ കെ ഗോവിന്ദൻ,  KCCLഎംഡി  സുരേഷ്‌കുമാർ പിപി, സിഒഎ ട്രഷറർ ബിനു ശിവദാസ്, ന്യൂസ് മലയാളം ഡയറക്ടർ ടി  എം ഹർഷൻ, എഴുത്തുകാരനും തിരക്കഥാകൃത്തുമായ പിഎഫ് മാത്യൂസ്, രാഷ്ട്രദീപിക എംഡി ഫാ, മൈക്കിൾ വെട്ടിക്കാട്ടിൽ, റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ, കേരള വിഷൻ ന്യൂസ് എംഡി പ്രജീഷ് അച്ചാണ്ടി, വ്യവസായിയും  ദീപിക അന്താരാഷ്ട്ര സംരംഭക ഡയക്ടറുമായ ബെന്നി വാഴപ്പള്ളിൽ , ചലച്ചിത്ര താരങ്ങളായ അനീഷ് രവി, സുധീർ സുകുമാരൻ, കോട്ടയം രമേശ്, മുതിർന്ന മാധ്യമപ്രവർത്തകൻ നവാസ് മേത്തർ, മാധ്യമപ്രവർത്തകൻ ഷംനാദ് പുതുശേരി, കേരള വിഷൻ പബ്ലിക്കേഷൻസ് എഡിറ്റർ എൻ ഇ ഹരികുമാർ,  ബ്രോഡ്കാസ്റ്റിംഗ് മേഖലയിൽ നിന്നുള്ള ശിവപ്രസാദ് എം ഉൾപ്പെടെയുള്ള  പ്രമുഖരും പങ്കെടുത്തു.

കേരളവിഷൻ പബ്ലിക്കേഷൻസിന്റെ എഴുത്തുകാരൻ കൃഷ്ണദാസ് പുലാപ്പറ്റ രചിച്ച 'എൻ്റെ എം ടി ഓർമ്മപുസ്തകം' പുസ്തകത്തിന്റെ കവർ പ്രകാശനം  എഴുത്തുകാരനും തിരക്കഥാകൃത്തുമായ P F മാത്യൂസ്  നിർവഹിച്ചു.

മുതിർന്ന മാധ്യമപ്രവർത്തകൻ  നവാസ് മേത്തറിന്റെ 'ആ കാറും 7 മരണവും' പുസ്തകത്തിന്റെ കവർ  പ്രകാശനം രാഷ്ട്ര  ദീപിക എംഡി ഫാദർ മൈക്കിൾ വെട്ടിക്കാട്ടിൽ നിർവഹിച്ചു.വ്യവസായിയും ദീപികയുടെ അന്താരാഷ്ട്ര സംരംഭക ഡയക്ടറുമായ ബെന്നി വാഴപ്പള്ളിൽ ആശംസകളുമായി ചടങ്ങിൽ സംബന്ധിച്ചു.

കേരള വിഷൻ പബ്ലിക്കേഷൻസിന്റെ   മാധ്യമപ്രവർത്തകൻ ഷംനാദ് പുതുശ്ശേരി രചിച്ച  'വിശുദ്ധൻ്റെ കുമ്പസാരം ' പുസ്തകത്തിന്റെ കവർ പ്രകാശനം ചലച്ചിത്ര സംവിധായകൻ വിനയൻ  നിർവഹിച്ചു.ചലച്ചിത്ര താരങ്ങളായ അനീഷ് രവി, സുധീർ സുകുമാരൻ എന്നിവർ ആശംസകളുമായി  സംബന്ധിച്ചു.ബ്രോഡ്കാസ്റ്റിംഗ് മേഖലയിലെ പ്രമുഖനായ ശിവപ്രസാദ് എമ്മിനെ കെസിസിഎൽ ചെയർമാൻ കെ ഗോവിന്ദനും റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനും ചേർന്ന് ആദരിച്ചു. പ്രഖ്യാപന ചടങ്ങിന്റെ കൃതജ്ഞത കേരളവിഷൻ ന്യൂസ് ഡയറക്ടർ ഷുക്കൂർ കോളിക്കര  രേഖപ്പെടുത്തി.

കേരള വിഷൻ അവാർഡ്‌സ് 2025 ൽ മികച്ച നടൻ ആയി  അരുൺ നായർ  (ചെമ്പനീർ പൂവ്,ഏഷ്യാനെറ്റ്),  മികച്ച നടി ശ്രീലക്ഷ്മി, (ടീച്ചറമ്മ ഏഷ്യാനെറ്റ്) സ്പെഷ്യൽ ജൂറി അവാർഡ് മെർസീന  നീനു കുടുംബശ്രീ ശാരദ (സീ കേരളം), മികച്ച  സഹ നടൻ  KPAC സജി , ചെമ്പനീർ പൂവ് (ഏഷ്യാനെറ്റ്),മികച്ച  സഹ നടി - സയന കൃഷ്ണ, ടീച്ചറമ്മ (ഏഷ്യാനെറ്റ്),മികച്ച സീരിയൽ - സൂപ്പർ കൺന്മണി ( മഴവിൽ മനോരമ ) മികച്ച സംവിധായകൻ-  ശ്രീജിത്ത് പാലേരി, മംഗല്യം തന്തുനാനേ  (സൂര്യടിവി),    ജനപ്രിയ നടൻ അരുൺ രാഘവൻ, മഹാലക്ഷ്മി സീരിയൽ  (ഫ്ളവർസ് ടിവി),ജന പ്രിയ നടി  മേഘ്‌ന വിൻസെന്റ്, സാന്ത്വനം 2 സീരിയൽ (ഏഷ്യാനെറ്റ്) ഹൃദയം സീരിയൽ  (സൂര്യ ടിവി),മികച്ച ഹാസ്യ നടൻമാർ  സലീം ഹസ്സൻ - മറിമായം (മഴവിൽ മനോരമ)  അൽ സാബിത്  - ഉപ്പും മുളകും (ഫ്ലവേഴ്സ് ടിവി),മികച്ച ഹാസ്യ നടി - മഞ്ജു പത്രോസ്, അളിയൻസ്, (കൗമുദി ടിവി),മികച്ച പ്രതിനായക പുരസ്‌കാരം(BEST ACTOR IN NEGATIVE ROLE) ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സുഖമോദേവിയിലെ ഹരിശന്ത് പുതുമന ശരൺ സ്പെഷ്യൽ ജൂറി പുരസ്‌കാരം  സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്വയംവരപ്പന്തലിലെ പത്മനാഭൻ തമ്പിയെയും തെരഞ്ഞെടുത്തു. വനിതാ വിഭാഗത്തിൽ  ഹരിത നായർ കുടുംബശ്രീ ശാരദ സീ കേരളം അവാർഡിനർഹമായി.മികച്ച നോൺ ഫിക്ഷൻ ഷോ ആയി മഴവിൽ മനോരമയിലെ ഒരു ചിരി ഇരു ചിരി ബംപർ ചിരിയെ തെരഞ്ഞെടുത്തു.മികച്ച അവതാരക  - പാർവതി ബാബു, സൂപ്പർസ്റ്റാർ (അമൃത ടിവി),ഔട്ട്‌ സ്റ്റാൻഡിങ് പെർഫോമർ ഓഫ് ദി ഇയർ- അനുമോൾ ബിഗ്‌ബോസ് വിജയി (ഏഷ്യാനെറ്റ് ).



















നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article