Share this Article
കന്യാകുമാരിയില്‍ യുവ വനിതാ ഡോക്ടറും ഭര്‍ത്താവും ജീവനൊടുക്കിയ സംഭവം; പൊലീസ് അന്വേഷണം ആരംഭിച്ചു
Kanyakumari Incident

കന്യാകുമാരിയില്‍ യുവ വനിതാ ഡോക്ടറും ഭര്‍ത്താവും തൂങ്ങിമരിച്ച നിലയിൽ. മീനച്ചല്‍ സ്വദേശിയായ പ്രവീഷ് ചന്ദ്രന്‍, ഹോമിയോ ഡോക്ടറായ ഭാര്യ ചേര്‍മ കനി എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് പ്രവീഷ് വീട്ടില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവ് മരിച്ചതറിഞ്ഞതിനെത്തുടര്‍ന്ന് ചേര്‍മ കനിയും വീടിനുള്ളിലെ മുറിയില്‍ കയറി ജീവനൊടുക്കുകയായിരുന്നു. നാലുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ മൂന്നുവര്‍ഷമായി മീനച്ചലിന് സമീപം പടന്താലും മൂട്ടില്‍ 'എച്ച്.എഫ് ക്ലിനിക്ക്' എന്ന പേരില്‍ ഇരുവരും ചേര്‍ന്ന് ആശുപത്രിയും മെഡിക്കല്‍ സ്റ്റോറും നടത്തിവരികയായിരുന്നു. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്നാണ് പ്രവീഷ് ജീവനൊടുക്കിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories