Share this Article
മിനികൂപ്പർ അപകടം; സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി, ജയിൽ മോചിതനാകുന്നത് 36 ദിവസത്തിന് ശേഷം
വെബ് ടീം
14 hours 48 Minutes Ago
1 min read
suhail

കൊച്ചി: മിനികൂപ്പർ അപകടത്തിൽ ഒന്നാംപ്രതി സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി. കാക്കനാട് ജില്ലാ ജയിലിനോട് ചേർന്നുള്ള ബോർസ്റ്റൽ സ്കൂളിൽനിന്നാണ് സുഹൈൽ സജീവ് പുറത്തിറങ്ങിയത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് സുഹൈൽ ജാമ്യത്തിലിറങ്ങിയത്.

കേസിൽ സുഹൈലിനൊപ്പം അറസ്റ്റിലായ മറ്റു പ്രതികളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ, ഒന്നാംപ്രതിയായ സുഹൈൽ സജീവിനെ പത്ത് ദിവസങ്ങൾക്കുശേഷം മാത്രമേ മോചിപ്പിക്കാവൂ എന്ന വ്യവസ്ഥ കോടതി വെച്ചിരുന്നു. ഇതോടെയാണ് നവംബർ 16-ന് സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories