ഛത്തീസ്ഗഢിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ മൂന്നാം ദിവസവും തുടരുന്നു. ഇതുവരെ 18 മാവോയിസ്റ്റുകളെ വധിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒരു മാവോയിസ്റ്റ് കമാൻഡറും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.ഈ വർഷം ഛത്തീസ്ഗഢിൽ കൊല്ലപ്പെടുന്ന മാവോയിസ്റ്റുകളുടെ എണ്ണം ഇതോടെ 281 ആയി. മാവോയിസ്റ്റ് വിരുദ്ധ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സൈന്യം തിരച്ചിൽ ഊർജിതമാക്കിയിരിക്കുന്നത്. വനമേഖലയിൽ ഒളിച്ചിരിക്കുന്ന മാവോയിസ്റ്റുകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.