യുഎസ് പ്രസിഡന്റിന്റെ എക്‌സിക്യൂട്ടിവ് ഉത്തരവുകള്‍ തടയാനുള്ള ഫെഡറല്‍ ജഡ്ജിമാരുടെ അധികാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി യുഎസ് സുപ്രീം കോടതി. ചില കേസുകളില്‍ ഫെഡറല്‍ കോടതികളുടെ ഇടപെടല്‍, യുഎസ് കോണ്‍ഗ്രസ് നല്‍കിയ അധികാരത്തിനും മുകളിലാണെന്ന് കോടതി നിരീക്ഷിച്ചു. സുപ്രീംകോടതിയില്‍ ഒമ്പതു ജഡ്ജിമാരില്‍ ആറുപേരും വിധിയെ അനുകൂലിച്ചു. അധികാരത്തിലേറിയ ആദ്യ ദിനംതന്നെ ജന്മാവകാശപൗരത്വത്തിന് നിബന്ധനകള്‍വെക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടിരുന്നു. ഈ ഉത്തരവിനെതിരെ വ്യക്തികളും സംഘടനകളും കോടതിയെ സമീപിച്ചപ്പോള്‍ മേരിലന്‍ഡ്, മസാച്യുസെറ്റ്‌സ്, വാഷിങ്ടണ്‍ എന്നീ സംസ്ഥാനങ്ങളിലെ ഫെഡറല്‍ ജഡ്ജിമാര്‍ അനുകൂലമായി വിധിച്ചിരുന്നു. ഇതിനെതിരെയുള്ള ട്രംപ് സര്‍ക്കാരിന്റെ അപ്പീലിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി.