Share this Article
News Malayalam 24x7
പ്രശസ്ത തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു
 Madan Bob

 പ്രശസ്ത തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു. 71 വയസ്സായിരുന്നു.ചെന്നൈ അഡയാറിലെ വസതിയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു  അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.S. കൃഷ്ണമൂർത്തി എന്നാണ് യഥാർത്ഥ പേര്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200ലധികം സിനിമകളിൽ മദൻ ബോബ് അഭിനയിച്ചിട്ടുണ്ട്. ഫ്രണ്ട്സ്, തെനാലി, വസൂൽരാജ MBBS, റെഡ് ‌തുടങ്ങിയ ചിത്രങ്ങളില്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.  മലയാളത്തിൽ സെല്ലുലോയിയ്ഡ്, ഭ്രമരം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories