Share this Article
KERALAVISION TELEVISION AWARDS 2025
നിലമ്പൂരില്‍ പരസ്യ പ്രചാരണം നാളെ അവസാനിക്കും
Nilambur Election Campaigning Ends Tomorrow

നിലമ്പൂരില്‍ പരസ്യ പ്രചാരണം നാളെ അവസാനിക്കും. വോട്ടുറപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി മുന്നണികള്‍. തെരഞ്ഞെടുപ്പിനെ യുഡിഎഫ് വര്‍ഗീയവല്‍ക്കരിച്ചെന്ന് ആരോപിച്ച് എല്‍ഡിഎഫ് ഇന്ന് മഹാകുടുംബ സദസ് സംഘടിപ്പിക്കും. സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി ഉള്‍പ്പെടെ സദസില്‍ പങ്കെടുക്കും. ആര്യാടന്‍ ഷൗക്കത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ഇന്ന് മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തു പ്രചരണം നയിക്കും. ചുങ്കത്തറ എടക്കര പഞ്ചായത്തുകളില്‍ ആണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പര്യടനം. കഴിഞ്ഞ ദിവസത്തെ റോഡ് ഷോയ്ക്ക് പിന്നാലെ മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് പി വി അൻവർ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories