Share this Article
KERALAVISION TELEVISION AWARDS 2025
സംസ്ഥാനത്ത് നാളത്തെ അവധി മാറ്റി; ബക്രീദ് അവധി ശനിയാഴ്ച മാത്രം
വെബ് ടീം
posted on 05-06-2025
1 min read
holiday

തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് അവധി ശനിയാഴ്ച മാത്രം. നാളത്തെ ബലി പെരുന്നാള്‍ അവധി ശനിയാഴ്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. നാളെയും മറ്റന്നാളും അവധി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.മാസപ്പിറവി വൈകിയതിനെ തുടർന്ന് ബക്രീദ് ജൂൺ 7ന് (ശനിയാഴ്ച) ആയിരിക്കുമെന്ന് മതപണ്ഡിതർ അറിയിച്ച സാഹചര്യത്തിലാണ് അവധി മാറ്റിയത്.

മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് ബക്രീദ് എന്ന് വിവിധ മതസംഘടനകൾ അറിയിച്ചിട്ടുണ്ട്.അറഫ നോമ്പ് ജൂണ്‍ ആറിനായിരിക്കുമെന്നും ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനായിരിക്കുമെന്നും സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുകോയ തങ്ങളും പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാറും ഉൾപ്പെടെയുള്ളവർ അറിയിച്ചിരുന്നു. നേരത്തെ ജൂൺ ആറിന് ( വെള്ളിയാഴ്ച ) ആയിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories