 
                                 
                        കൊച്ചി: കേരളസദസ്സ് നാട്ടുകാരുടെ ചെലവിലുള്ള സര്‍ക്കാര്‍ പരിപാടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നവകേരളസദസ്സിന് യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കില്ലെന്നും മുമ്പ് ആരെങ്കിലും തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍ അത് തിരുത്തുമെന്നും വി.ഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു. കൂടാതെ മുഖ്യമന്ത്രിക്ക് ക്രിമിനല്‍ മനസ്സെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കൂട്ടിച്ചേർത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. കലാപത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് ആ കസേരയിലിരിക്കാന്‍ യോഗ്യതയില്ലെന്നും മുഖ്യമന്ത്രി മാപ്പ് പറയണമെന്നും വി.ഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    