Share this Article
KERALAVISION TELEVISION AWARDS 2025
സംവിധായകന്‍ ദിനേശന്‍ പൂച്ചക്കാടിന് നേരെ വധഭീഷണി
Dinesan Poochakad

സംവിധായകന്‍ ദിനേശന്‍ പൂച്ചക്കാടിന് നേരെ വധഭീഷണി. റിലീസിംഗിനൊരുങ്ങുന്ന രാമനും കദീജയും എന്ന സിനിമയുടെ പ്രമേയമാണ്  വധഭീഷണിക്ക് കാരണമായിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

ചിത്രകാരന്‍ ദിനേശന്‍ പൂച്ചക്കാട്  തിരക്കഥയും   സംവിധാനവും നിര്‍വ്വഹിച്ച  സിനിമയാണ് രാമനും കദീജയും. ദുരഭിമാനപോരിനിടയില്‍ പെട്ടുപോകപുന്ന പ്രണയിതാക്കളുടെ ജീവിതമാണ് ചിത്രത്തിലൂടെ  പറയുന്നത്. സിനിമ റിലീസിംഗിനൊരുങ്ങി നില്‍ക്കുമ്പോഴാണ് സംവിധായകന്  വധഭീഷണി നേരിടേണ്ടിവന്നിരിക്കുന്നത്. 

സിനിമയുടെ പ്രമേയമാണ്  വധഭീഷണിക്ക് കാരണമായത്. ചിത്രീകരണം തുടങ്ങിയത് മുതല്‍ നിരന്തരം വധ ഭീക്ഷണി മുഴക്കി നെറ്റ് കോളുകള്‍ വരാറുണ്ടായിരുന്നെന്നും അത് അവഗണിക്കുകയായിരുന്നെന്നും എന്നാല് വീട്ടില്‍ കത്ത് ലഭിച്ചതില്‍ ആശങ്കയുണ്ടെന്നും സംവിധാകന്‍ ദിനേശന്‍ പൂച്ചക്കാട് പറഞ്ഞു. 

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കാഞ്ഞങ്ങാട് ഫിലിംസിന്റെ ബാനറില്‍ പുതുമുഖ താരങ്ങളായ ഡോ.ഹരിശങ്കറും അപര്‍ണ ഹരിയുമാണു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പൂര്‍ത്തീകരിച്ച സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. സിനിമ വൈകാതെ തിയറ്ററുകളില്‍ എത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories