Share this Article
News Malayalam 24x7
കോൺഗ്രസ് തദ്ദേശ ജന പ്രതിനിധികളുടെ സംഗമം ഇന്ന് കൊച്ചിയിൽ
Congress Local Representatives Conclave


തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്നു  കാട്ടപ്പെടുന്നു പ്രചരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ് പ്രതിഷേധ സംഗമം ഇന്ന് നടക്കും. എറണാകുളം ടൗണ്‍ഹാളില്‍ ഇന്ന് നടക്കുന്ന യോഗത്തിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഉദ്ഘാടനം ചെയ്യും.


യോഗത്തിൽ ത്രിതല പഞ്ചായത്ത് മുന്‍സിപ്പാലിറ്റി കോർപ്പറേഷൻ ജന പ്രതിനിധികള്‍ പങ്കെടുക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതും, പഞ്ചായത്തുകളുടെ അധികാരം വെട്ടിപ്പിടിച്ചതും, രാഷ്ട്രീയ താല്‍പര്യപ്രകാരം വാര്‍ഡ് വിഭജനം നടത്തുന്നതും, പൊതുജന സമക്ഷം തുറന്നു കാട്ടുന്നതിനായാണ് കോണ്‍ഗ്രസ് പ്രതിഷേധ സംഗമം കൊച്ചിയിൽ സംഘടിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories