 
                                 
                        പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങ്ങുമായുള്ളു നിർണായക കൂടിക്കാഴ്ച തുടങ്ങി. ചൈനയിലെ ടിയാൻജനിലാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. ഇന്ത്യ-ചൈന വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ചർച്ചയാകും. നാളെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായും കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങ്ങുമായുള്ളു നിർണായക കൂടിക്കാഴ്ച അൽപസമയത്തിനകം നടക്കും . ചൈനയിലെ ടിയാൻജനിലാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയമാകും.
അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാൽവാൻ സംഘർഷത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ചൈന സന്ദർശനമാണിത് എന്ന പ്രത്യേകതയുമുണ്ട്.
നാളെ ആരംഭിക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും കൂടിക്കാഴ്ച നടത്തും. SCO ഉച്ചകോടിക്കിടെ നടക്കുന്ന ഈ കൂടിക്കാഴ്ചകളെ ലോകരാജ്യങ്ങൾ അതീവ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    