Share this Article
News Malayalam 24x7
സംസ്ഥാനത്ത് ഒരു ജില്ലയിൽ നേരിയ മഴയ്ക്ക് സാധ്യത; മറ്റിടങ്ങളിൽ ചൂട് തുടരും
വെബ് ടീം
posted on 05-03-2024
1 min read
Light Rain Predicted for Thiruvananthapuram Amid Sweltering State Temperatures

തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ചൊവ്വാഴ്ച നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. അതേസമയം, മറ്റു ജില്ലകളിൽ കനത്ത ചൂട് തുടരുകയാണ്. കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കാസർകോട് ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories