 
                                 
                        ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നതോടെ ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറിത്തുടങ്ങി. ഗാസയിലെ പല പ്രദേശങ്ങളിലായി കഴിയുന്ന പതിനായിരക്കണക്കിനു പലസ്തീന്‍കാരും വീടുകളിലേക്ക് മടങ്ങുകയാണ്. ഗാസയിലെ ചില മേഖലകളില്‍ സാന്നിധ്യം തുടരുമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. തങ്ങളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടു. ഇസ്രയേല്‍ ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടല്‍ ചടങ്ങ് നാളെ ഈജിപ്തില്‍ നടക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കും. ഗാസയില്‍ നാളെ മുതല്‍ സഹായമെത്തിക്കാന്‍ യുഎന്നിന് ഇസ്രയേല്‍ അനുമതി നല്‍കി. വെടിനിര്‍ത്തില്‍ പ്രാബല്യത്തില്‍ വന്നതോടെ ബന്ദി മോചനത്തിനുള്ള നടപടികള്‍ക്കും തുടക്കമായി.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    