Share this Article
News Malayalam 24x7
നടി ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് ; ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി
Financial Fraud Case: Crime Branch Prepares Charge Sheet

ടി കൃടി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കഴിഞ്ഞ കുറച്ചുകാലമായി വലിയ ചർച്ചയായിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം ഈ വിഷയത്തിൽ വലിയ തോതിലുള്ള ചർച്ചകൾ നടന്നിരുന്നു. സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരികളാണ് പണം തട്ടിയെടുത്തതെന്ന് ദിയ കൃഷ്ണയും അച്ഛൻ കൃഷ്ണകുമാറും ആരോപിച്ചിരുന്നു.

ജീവനക്കാരികളായ ദിവ്യ, വിനീത, രാധാകുമാരി എന്നിവരും വിനീതയുടെ ഭർത്താവും ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രതികൾ. ദിയ കൃഷ്ണയുടെ സ്ഥാപനത്തിന്റെ മേൽനോട്ട ചുമതല ദിവ്യ, വിനീത, രാധാകുമാരി എന്നിവർക്കായിരുന്നു. ദിയ കൃഷ്ണ അറിയാതെ ക്യൂ.ആർ.കോഡ് ഉപയോഗിച്ച് ജീവനക്കാരികൾ തങ്ങളുടെ അക്കൗണ്ടുകളിലേക്ക് 30 ലക്ഷത്തോളം രൂപ മാറ്റുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു.

ആരോപണങ്ങളെത്തുടർന്ന് മൂന്ന് ജീവനക്കാരികളും ഒളിവിൽ പോവുകയും പിന്നീട് പൊലീസിൽ ഹാജരാകുകയുമായിരുന്നു. ദിയ കൃഷ്ണയും കുടുംബവും തങ്ങളെ മനഃപൂർവം പ്രതികളാക്കുകയാണെന്നും തങ്ങൾക്ക് ഈ സംഭവവുമായി ബന്ധപ്പെട്ട് ഒരു വിവരവും അറിയില്ലെന്നുമാണ് ജീവനക്കാരികൾ പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് ഇവർ തന്നെയാണ് പണം തട്ടിയെടുത്തതെന്ന് തെളിയിക്കപ്പെടുകയായിരുന്നു. കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories