റഷ്യയില്‍ വന്‍ഷ്യയില്‍ വന്‍ ഭൂചലനം. റഷ്യയുടെ കിഴക്കന്‍ പ്രവശ്യയായ കംചത്കയിലാണ് റിക്ടര്‍ സ്‌കെയില്‍ 7.8 തീവ്രത രേഖപ്പെടുത്തി. പ്രാദേശിക സമയം വെള്ളിയാഴ്ച്ച രാവിലെയാണ് ഭൂചലനം ഉണ്ടായത്. ഭൂമിയുടെ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ ചലനങ്ങളും ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.