Share this Article
വാവ സുരേഷിന് പാമ്പ് പിടിക്കാൻ ലൈസൻസ് നൽകും; തീരുമാനം നിയമസഭാ പെറ്റിഷൻ കമ്മിറ്റിയിൽ
വെബ് ടീം
posted on 19-10-2023
1 min read

വാവ സുരേഷിന് പാമ്പിനെ പിടിക്കാന്‍ ലൈസന്‍സ് നല്‍കാന്‍  വനംവകുപ്പ് തീരുമാനം. ആയിരക്കണക്കിനു പാമ്പുകളെ പിടികൂടിയ സുരേഷിന് വനം വകുപ്പ് ഇതു വരെ ലൈസന്‍സ് നല്‍കിയിരുന്നില്ല. ഇന്നലെ നിയമസഭാ പെറ്റിഷന്‍സ് കമ്മിറ്റിയുടെ തെളിവെടുപ്പില്‍, വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച് പാമ്പുകളെ സുരക്ഷിതമായി പിടികൂടാന്‍ സന്നദ്ധനാണെന്ന് സുരേഷ് അറിയിച്ചു. ഇതിന് പിന്നാലെയാണ് വാവ സുരേഷിന് ലൈസന്‍സ് നല്‍കാന്‍ വനംവകുപ്പ് തീരുമാനിച്ചത്.

തന്നെ പാമ്പുപിടിക്കാന്‍ വനം വകുപ്പ് അരിപ്പ ട്രെയിനിംഗ് സെന്റര്‍ ഡയറക്ടര്‍ അന്‍വറിന്റെ നേതൃത്വത്തില്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി നിയമസഭ പെറ്റിഷന്‍ കമ്മിറ്റിക്ക് വാവ സുരേഷ് നല്‍കിയ പരാതിയില്‍ ഹീയറിംഗ് നടത്താന്‍ കൂടിയ യോഗത്തിലാണ് തീരുമാനമായത്. കമ്മിറ്റി ചെയര്‍മാന്‍ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. വനം വകുപ്പിന്റെ നിയമങ്ങള്‍ അംഗീകരിച്ച് പാമ്പുകളെ സുരക്ഷിതമായി പിടികൂടാന്‍ സന്നദ്ധനാണെന്ന് സുരേഷ് അറിയിച്ചതോടെ ലൈസന്‍സിനായി വനം വകുപ്പിന് അപേക്ഷ നല്‍കാന്‍ പെറ്റിഷന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി ജയപ്രസാദ് അപേക്ഷ അംഗീകരിക്കുകയും ചെയ്തു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories