Share this Article
News Malayalam 24x7
നടപ്പാതയിലുണ്ടായിരുന്ന 5 പേരെ കാർ ഇടിച്ചുതെറിപ്പിച്ചു, യുവതി മരിച്ചു – നടുക്കുന്ന വിഡിയോ
വെബ് ടീം
posted on 18-10-2023
1 min read
Five people were hit by a car in Karnataka

മംഗളൂരുവിൽ നടപ്പാതയിലൂടെ നടക്കുകയായിരുന്നു അഞ്ചുപേരെ കാറിടിച്ചു തെറിപ്പിച്ചു. ഒരാൾ മരിച്ചു. നാലുപേർക്കു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ടു നാലുമണിയോടെയായിരുന്നു സംഭവം. രൂപശ്രീ എന്നയാളാണു (23) മരിച്ചത്. 

മന്നഗുഡ ജംക്​ഷനിലെ ആളുകുറഞ്ഞ നടപ്പാതയിലൂടെ നടക്കുകയായിരുന്നു അപകടത്തിൽപ്പെട്ട അഞ്ചുപേരും. രണ്ടു സ്ത്രീകളും മൂന്നു പെൺകുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. കമലേഷ് ബൽദേവ് എന്നയാൾ ഓടിച്ച കാർ അഞ്ചുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ കമലേഷ് തന്റെ വാഹനം ഒരു കാർ ഷോറൂമിനു മുന്നിൽ പാർക്ക് ചെയ്ത ശേഷം വീട്ടിലേക്കു പോയി. തുടർന്നു പിതാവിനൊപ്പം പ്രതി സ്റ്റേഷനിലെത്തിയെന്നു പൊലീസ് പറഞ്ഞു. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories