Share this Article
KERALAVISION TELEVISION AWARDS 2025
കേരളത്തിന് രണ്ടു തവണ മുന്നറിയിപ്പ് നല്‍കി; അത് അവഗണിച്ചു; എന്തുകൊണ്ട് ജനങ്ങളെ മാറ്റിയില്ല?:രാജ്യസഭയിൽ അമിത് ഷാ
വെബ് ടീം
posted on 31-07-2024
1 min read
Amit Shah criticizes the state government in the Wayanad disaster

ന്യൂഡൽഹി: ഉരുള്‍പൊട്ടലില്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍. രണ്ടുതവണ മുന്നറിയിപ്പ് നല്‍കിയെന്ന് അമിത്ഷാ രാജ്യസഭയില്‍ പറഞ്ഞു. നടപടിയെടുത്തിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നു. 

കേരള സര്‍ക്കാര്‍ എന്തുചെയ്തു?. എന്തുകൊണ്ട് ജനങ്ങളെ മാറ്റിയില്ല. മോദി സര്‍ക്കാര്‍ കേരളജനതയ്ക്കൊപ്പമുണ്ടെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.

വയനാട് ഉരുൾപൊട്ടൽ സംബന്ധിച്ച് രാജ്യസഭയിൽ ഒരു മണിക്കൂറോളം നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുന്നറിയിപ്പ് കേരളം എന്തിന് അവ​ഗണിച്ചെന്നു ചോദിച്ച അമിത് ഷാ, ജനങ്ങളെ എന്തുകൊണ്ട് മാറ്റിപാർപ്പിച്ചില്ലെന്നും സംസ്ഥാന സർക്കാർ എന്ത് ചെയ്യുകയായിരുന്നുവെന്നും വിമർശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories