Share this Article
News Malayalam 24x7
ജീവിച്ചത് കേരളത്തിന്റെ പുരോഗതിക്കായി; എളിമയും സമര്‍പ്പണബോധവുമുള്ള നേതാവെന്നും പ്രധാനമന്ത്രി
വെബ് ടീം
posted on 18-07-2023
1 min read
PM MODI CONDOLES DEMISE OF OOMMAN CHANDI

ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളെ സേവിക്കാനുമായി മാറ്റിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ കുറിച്ചു.

മുഖ്യമന്ത്രിമാരായിരിക്കുമ്പോഴും പിന്നീട് താന്‍ ഡല്‍ഹിയിലേക്കു മാറിയതിനു ശേഷവും പലപ്പോഴും അദ്ദേഹവുമായി ഇടപഴകിയത് ഓര്‍മയിലേക്കു വരികയാണെന്ന് മോദി കുറിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നതായും മോദി സന്ദേശത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ കുറിപ്പ് വായിക്കാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories