Share this Article
News Malayalam 24x7
ഒടുവിൽ നടപടി,CBSE മേധാവികൾക്കെതിരെ നടപടിയുമായി കേന്ദ്രം, ചെയർമാനെയും സെക്രട്ടറിയെയും മാറ്റി
വെബ് ടീം
4 hours 14 Minutes Ago
1 min read
CBSE

ന്യൂഡൽഹി സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലെ വീഴ്ചയിൽ നടപടിയുമായി കേന്ദ്രം.ചെയർമാനെയും സെക്രട്ടറിയേയും മാറ്റി.പ്രധാനമന്ത്രി മോദിയുടെ നിർദേശപ്രകാരമാണ് നടപടി. ചെയർമാൻ രാഹുൽ സിങ്ങിനെയും സെക്രട്ടറി ഹിമാൻഷു ഗുപ്തയെയുമായാണ് സ്ഥലം മാറ്റിയത്. ഓൺ സ്ക്രീൻ മാർകിങ് ക്രമക്കേടിൽ അന്വേഷണവും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ടാഴ്ചയോളം വിദ്യാർത്ഥികളെ വലച്ച് ഒടുവിലാണ് പുനർമൂല്യനിർണ്ണയത്തിനുള്ള സിബിഎസ്ഇ വെബ്സെറ്റ് പ്രവർത്തനം തുടങ്ങിയത്. ഇന്നലെ തുടങ്ങുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നെങ്കിലും ഇന്ന് പുലർച്ചെ നാലരയോടെയാണ് പോർട്ടൽ പ്രവർത്തനം തുടങ്ങിയത്. ആദ്യഘട്ടത്തിലുണ്ടായിരുന്നു ചില പ്രശ്നങ്ങൾ പരിഹരിച്ചെന്നും നിലവിൽ പ്രവർത്തനം സുഗമാണെന്നും ബോർഡ് അവകാശപ്പെട്ടു. പോർട്ടൽ പ്രവർത്തനക്ഷമമാക്കാൻ കൂടുതൽ വിദഗ്ധരുടെ സഹായം ഇന്നലെ സർക്കാർ തേടിയിരുന്നു. അപേക്ഷ എങ്ങനെ നൽകാം എന്നത് വിശദീകരിക്കുന്ന വിഡിയോയും സിബിഎസ്ഇ തയ്യാറാക്കി. ഡെസ്ക്ടോപിലോ ലാപ്ടോപിലോ തന്നെ പോർട്ടൽ തുറക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

പുനർമൂല്യനിർണയത്തിനായി പത്ത് മണിക്കൂറിൽ അപേക്ഷിച്ചത് പതിനാറായിരത്തോളം പേരാണ്. ഇന്ന് പുലർച്ചെയാണ് വെബ്സൈറ്റ് പ്രവർത്തനക്ഷമമായത്. ഈ മാസം 6 വരെ പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാം. പുതിയ പോർട്ടലിനെതിരെ സൈബർ ആക്രമണശ്രമം പ്രതിരോധിച്ചെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ഓൺസ്ക്രീൻ മാർക്കിംഗിന് വിവാദ കമ്പനിയായ കോംപ്റ്റിന് കരാർ നൽകാൻ ടെൻഡർ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതിന്‍റെ രേഖകളും പുറത്ത് വന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories