Share this Article
KERALAVISION TELEVISION AWARDS 2025
ജോർജിയയിൽ ചികിത്സയിലായിരുന്ന മലയാളി മെഡിക്കൽ വിദ്യാർഥിനി മരിച്ചു
വെബ് ടീം
4 hours 51 Minutes Ago
1 min read
SONA

കൊച്ചി : ജോർജിയയിൽ ചികിത്സയിലായിരുന്ന മലയാളി മെഡിക്കൽ വിദ്യാർഥിനി മരിച്ചു. ആലുവ സ്വദേശി സോണയാണ് മരിച്ചത്. ആലുവ ചൂർണ്ണിക്കര സ്വദേശികളായ റോയിയുടേയും ജിജിയുടേയും മകളാണ് മരിച്ച സോണ റോയ്. തലച്ചോറിൽ രക്തം കട്ടപ്പിടിച്ചതിനെ തുടർന്ന് ജോർജിയയിൽ ചികിത്സയിലായിരുന്നു.

3.5 വർഷം മുമ്പ് ജോർജിയയിലേക്ക് പോയത്. മൂന്ന് മാസം മുമ്പ് അവധിക്ക് നാട്ടിലേക്ക് എത്തിയിരുന്നു.അഞ്ചു ദിവസം മുൻപാണ് ഗുരുതര രോഗം ബാധിച്ച സോണയെ വെന്റിലേറ്ററിലേക്ക് മാറ്റിയത.് വെന്റിലേറ്ററിൽ ഉള്ള മകളെ നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായം തേടി മാതാപിതാക്കൾ കഴിഞ്ഞദിവസം കത്തയച്ചിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories