Share this Article
News Malayalam 24x7
യുവാക്കളില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവ് പിടിച്ചെടുത്തു; ടിടിഇക്ക് നേരെ ആക്രമണം...
RPF seizes ganja from youth; Attack on TTE

സംസ്ഥാനത്ത് ടിടിഇമാര്‍ക്ക് നേരെ വീണ്ടും ആക്രമണം. ബംഗളൂരു-കന്യാകുമാരി എക്സ്പ്രസ് ട്രെയിനിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പിടിയിലായ രണ്ടു യുവാക്കളില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു. കൊല്ലം സ്വദേശി അശ്വിന്‍, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ ആണ് റെയില്‍വേ പൊലീസ് പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ 5 ഓടെ ബാംഗ്ലൂര്‍  - കന്യാകുമാരി എക്സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തുന്നതിന് തൊട്ടുമുമ്പാണ്  ആക്രമണം ഉണ്ടായത്. ടിക്കറ്റ് എടുക്കാതെ യാത്രചെയ്തതിനെ ചോദ്യം ചെയ്ത ടിടിഇയെ തള്ളിയിട്ടശേഷം  കൊല്ലം സ്വദേശി അശ്വിന്‍, പൊന്നാനി സ്വദേശി ആഷിഖ് എന്നിവര്‍ മറ്റൊരു കംമ്പാര്‍ട്ട് മെന്റിലെ ശുചിമുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നു.

ഇവരെ പിന്തുടര്‍ന്നെത്തിയ ടിടിഇ മാരെ ഇവര്‍ വീണ്ടും ആക്രമിച്ചു. ഇതിനിടെയാണ് അക്രമികളുടെ കയ്യില്‍ നിന്നും കഞ്ചാവ്  കണ്ടെത്തിയത്. തുടര്‍ന്ന് റെയില്‍വേ പൊലീസ് ഇരുവരെയും പിടികൂടി കൊച്ചിയിലെത്തിച്ചു.

ടി ടി ഇമാരായ യു പി സ്വദേശി മനോജ് വര്‍മ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരാണ് അക്രമിക്കപെട്ടത്. ടിടിഇ മാര്‍ക്കുനേരെ നിരന്തരം അക്രമം ഉണ്ടാകുന്നതില്‍ കടുത്തപ്രതിഷേധമാണ് ഉയരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories