Share this Article
News Malayalam 24x7
വാക്ക് പാലിച്ച് സിദ്ധരാമയ്യ; വാടക വീടുകളിൽ താമസിക്കുന്നവർക്ക് 200 യൂണിറ്റ് വൈദ്യുതി സൗജന്യം
വെബ് ടീം
posted on 06-06-2023
1 min read
Karnataka CM Siddaramaiah

വാടക വീടുകളിൽ താമസിക്കുന്നവർക്ക് 200 യൂണിറ്റ്  വൈദ്യുതി സൗജന്യമായി നൽകുമെന്ന പ്രാഖ്യാപനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.  ജൂലൈ ഒന്നു മുതൽ പദ്ധതി നിലവിൽ വരും.കോൺഗ്രസിന്റെ 5 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഈ സാമ്പത്തിക വർഷം തന്നെ നിറവേറ്റുമെന്ന് സിദ്ധരാമയ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗൃഹ ജ്യോതി എന്ന പദ്ധതിയുടെ കീഴിലാണ് വാടക വീടുകളിൽ താമസിക്കുന്ന എല്ലാ ഗാർഹിക വൈദ്യുതി ഉപഭോക്താക്കൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുക.

എന്താണ് ഗൃഹ ജ്യോതി പദ്ധതി?

ഗൃഹ ജ്യോതി എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കാൻ സേവാ സിന്ധു വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം.

ഈ പദ്ധതി ആരും ദുരുപയോഗം ചെയ്യാതിരിക്കാൻ സർക്കാർ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്

ഒരാളുടെ പേരിൽ ഒന്നിൽ കൂടുതൽ കണക്ഷനുകളുണ്ടെങ്കിൽ ഒരു കണക്ഷനു മാത്രമേ സൗജന്യ വൈദ്യുതി പദ്ധതി ലഭിക്കു

വാണിജ്യ ആവശ്യങ്ങൾക്ക് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഈ പദ്ധതി ബാധകമല്ല.

പ്രതിമാസം മീറ്റർ റീഡ് ചെയ്യുമ്പോൾ 200 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രം പണം നൽകിയാൽ മതി.

ഈ പദ്ധതി ലഭിക്കാൻ കൺസ്യൂമർ നമ്പർ, ആധാർ നമ്പറുമായി ലിങ്ക് ചെയ്ത  ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകണം .

2023 ജൂൺ വരെ വൈദ്യുതി ബില്ലുകളിൽ കുടിശ്ശികയില്ലാത്തവർക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കൂ.

കോൺഗ്രസിൻ്റെ  5 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ

  1. എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി (ഗൃഹജ്യോതി)
  2. ഓരോ കുടുംബത്തിലേയും കുടുംബസ്ഥയ്ക്ക് പ്രതിമാസം 2,000 രൂപ സഹായം (ഗൃഹ ലക്ഷ്മി)
  3. ബിപിഎൽ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോ അരി സൗജന്യം (അന്ന ഭാഗ്യം)
  4. തൊഴിലില്ലാത്ത ബിരുദധാരികളായ യുവാക്കൾക്ക് പ്രതിമാസം 3,000 രൂപയും തൊഴിലില്ലാത്ത ഡിപ്ലോമ ഉടമകൾക്ക് ( 18-25 വയസ്സിനിടയിലുള്ളവർ) 1,500 രൂപയും രണ്ട് വർഷത്തേക്ക് നൽകും (യുവ നിധി)
  5. സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര (ഉചിത പ്രയാണ)
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories