ഇസ്രയേലിന് നല്‍കിവരുന്ന സൈനികസഹായം ഈ വര്‍ഷത്തോടെ അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് ദിനത്തില്‍ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. ആ രാജ്യത്തിന് അമേരിക്കന്‍ പിന്തുണ ആവശ്യമില്ല, നാല് ബില്യണ്‍ ഡോളര്‍ വാര്‍ഷിക ഫണ്ടിങ് നിര്‍ത്തുകയാണെന്നും ഇതിന് പകരമായി ഇസ്രയേലിന് ആയുധങ്ങള്‍ വില്‍ക്കുമെന്നും ട്രംപ് പറഞ്ഞു. താനും നെതന്യാഹുവും തമ്മില്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും ട്രംപ് പറഞ്ഞു.