Share this Article
KERALAVISION TELEVISION AWARDS 2025
വി സി നിയമനത്തില്‍ സമവായം; ഡോ. സിസ തോമസ് കെടിയു വിസി; ഡോ. സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി
വെബ് ടീം
4 hours 14 Minutes Ago
1 min read
VC

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍ നിയമന വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ സമവായം. ഡോ. സിസ തോമസിനെ കേരള ടെക്‌നിക്കല്‍ സര്‍വകലാശാല വിസിയായി നിയമിച്ചു. ഡോ. സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായും നിയമിച്ച് ലോക്ഭവന്‍ ഉത്തരവിറക്കി. സുപ്രിംകോടതി ഇടപെടലിന് ശേഷമാണ് ഗവര്‍ണര്‍- മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം ഇപ്പോള്‍ സമവായമുണ്ടായിരിക്കുന്നത്.

നാളെ വി സി നിമയന വിഷയം സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് ലോക്ഭവന്റെ നിര്‍ണായ തീരുമാനം വന്നിരിക്കുന്നത്. ലോക്ഭവന്‍ മുന്‍പ് പലവട്ടം ആവശ്യപ്പെട്ടത് പോലെ ഡോ. സിസാ തോമസിനെ കെടിയു വിസിയായും സര്‍ക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഡോ. സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായുമാണ് നിയമിച്ചിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് മുഖ്യമന്ത്രി ലോക്ഭവനിലെത്തി ഗവര്‍ണറുമായി ചര്‍ച്ച നടത്തിയത്. ആദ്യ ഘട്ട ചര്‍ച്ച പരാജയപ്പെട്ട ശേഷം പിന്നീട് നടത്തിയ ചര്‍ച്ചയിലാണ് സമവായമുണ്ടായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories