സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ നിന്ന് നാട്ടിക എംഎല്‍എ സിസി മുകുന്ദനെ ഒഴിവാക്കി. മുകുന്ദനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഇറങ്ങിപ്പോയത്. കള്ള ഒപ്പിട്ട് തന്നെ പറ്റിച്ച് പണം തട്ടിയ പി.എക്ക് എതിരെ പരാതി ഇല്ലെന്ന് പറയാന്‍ നേതൃത്വം ആവശ്യപ്പെട്ടു. വി.എസ് സുനില്‍കുമാറും ജില്ലാ സെക്രട്ടറിയും അടക്കമുള്ളവര്‍ തനിക്കെതിരായി സംസാരിച്ചെന്നും മുകുന്ദന്‍ എംഎല്‍എ പറഞ്ഞു. തന്നെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ വിഷമമില്ല. അവരുടേതായ ആളുകള്‍ വരാന്‍ വേണ്ടിയാണ് തന്നെ ഒഴിവാക്കിയത്. സിപിഐക്കാരനായി തന്നെ തുടരുമെന്നും മുകുന്ദന്‍ വ്യക്തമാക്കി. തനിക്ക് പറയാനുള്ളത് സംസ്ഥാന സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയതല്ല തന്റെ അഭിപ്രായം പറഞ്ഞു പോരുകയായിരുന്നുവെന്നും മുകുന്ദന്‍ പറഞ്ഞു.