ഗോവയില്‍ നിശാ ക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ.തീപിടിത്തത്തിൽ മരണം 25 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അപകടത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നോര്‍ത്ത് ഗോവയില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പെട്ടിതെറിച്ചതാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. മരിച്ചവരില്‍ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ് എന്നാണ് പുറത്ത് വരുന്ന വിവരം. ഇതില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. താഴത്തെ നിലയിലെ അടുക്കളയിലും പരിസരത്തുമാണ് തീ പടർന്നത്.
മൃതദേഹങ്ങളില്‍ ഏറെയും കണ്ടെത്തിയത് അടുക്കളയുടെ പരിസരത്ത് ആയതിനാല്‍ ഇവര്‍ എല്ലാം തന്നെ ജീവനക്കാര്‍ ആണെന്ന വിലയിരുത്തലാണ് പൊലീസിനുള്ളത്. പ്രാഥമിക വിവരങ്ങള്‍ പ്രകാരം, നൈറ്റ്ക്ലബ് അഗ്നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.