Share this Article
News Malayalam 24x7
വാന്‍ഹായ് 503 കപ്പൽ തീപിടുത്തം: കാർഗോ അന്വേഷണം ഷിപ്പിംഗ് ഏജന്റുമാരിലേക്ക്
Vanhai 503 Ship Fire

കേരള തീരത്ത് തീപിടിച്ച സിംഗപ്പൂര്‍ കപ്പല്‍ വാന്‍ഹായ് 503 ലെ കാര്‍ഗോ സംബന്ധിച്ച അന്വേഷണം ഷിപ്പിംഗ് ഏജന്റുമാരിലേക്കും. നവി മുംബൈ നവ്‌ഷേവ തുറമുഖത്തെ രണ്ട് ഷിപ്പിംഗ് ഏജന്റുമാര്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റിലിന്‍സിന്റെ നിരീക്ഷണത്തിലാണ്. കപ്പലില്‍ ഉണ്ടായിരുന്ന 1754 കാര്‍ഗോകളില്‍ 157 എണ്ണത്തില്‍ അപകടരമായ രാസപദാര്‍ഥങ്ങളും വസ്തുക്കളുമെന്നാണ് കമ്പനി അറിയിച്ചത്.

എന്നാല്‍ ബാക്കിയുള്ള  ജനറല്‍ കാര്‍ഗോ എന്ന രേഖപ്പെടുത്തിയ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്ന സാധനങ്ങള്‍ സംബന്ധിച്ച് കമ്പനിക്ക് വിവരങ്ങള്‍ ലഭ്യമല്ല.  ഇതില്‍ തെറ്റായ വിവരം രേഖപ്പെടുത്തിയ കണ്ടെയ്‌നറുകളും ഉണ്ടെന്നാണ് ഡിആര്‍ഐക്ക് ലഭിച്ച വിവരം.ഇന്റര്‍നാഷനല്‍ മാരിടൈം ഡെയ്ഞ്ചറസ് ഗുഡ്‌സ്  കോഡ് പ്രകാരം ഷിപ്പിങ് ഏജന്‍സികള്‍ വെളിപ്പെടുത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണു കപ്പല്‍ കമ്പനി ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷിപ്പിംഗ് ഏജന്റുമാരെയും നിരീക്ഷിക്കുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories