Share this Article
News Malayalam 24x7
ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരക്കാരനായി, മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാന മന്ത്രി
വെബ് ടീം
posted on 10-03-2025
1 min read
Mark Carney

മാർക്ക് കാർണി കാനഡയുടെ പുതിയ പ്രധാന മന്ത്രി. ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരക്കാരനായി മാർക്ക് കാർണിയെ ലിബറൽ പാർട്ടി പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിൽ കാർണി 86 ശതമാനം വോട്ട് നേടി. ഒക്ടോബര്‍ 20 ന് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് വരെയാണ് കാലാവധി. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനും തനിക്ക് സാധിക്കുമെന്ന് കാര്‍ണി പറഞ്ഞു. 59കാരനായ കാര്‍ണി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെയും ബാങ്ക് ഓഫ് കാനഡയുടെയും മുന്‍ ഗവര്‍ണറായിരുന്നു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories