അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് ആശ്വാസം. കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഓണത്തിന് ശേഷം അജിത് കുമാറിന്റെ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ കോടതി കേസില്‍ നേരിട്ട് അന്വേഷണം നടത്തുമെന്ന് ഉത്തരവിട്ടിരുന്നു.