ഒമ്പത് ബന്ദികളെ വിട്ടയക്കാനുള്ള സന്നദ്ധത അറിയിച്ച് ഹമാസ്. 60 ദിവസത്തെ വെടിനിർത്തലിന് പകരമായി ഒമ്പത് ബന്ദികളെ വിട്ടയക്കാമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. ഇതിന് പകരമായി പലസ്തീൻ തടവുകാരെ വിട്ടയക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഇസ്രായേലുമായി വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾ പുനഃരാരംഭിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ നിലപാട്.