2025ലെ രസതന്ത്ര നൊബേല്‍ ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് പുരസ്‌കാര പ്രഖ്യാപനം. 117 ആമത്തെ രസതന്ത്ര നൊബേലാണ് ഇന്ന് പ്രഖ്യാപിക്കാന്‍ പോകുന്നത്. ഇതുവരെ 197 വ്യക്തികള്‍ക്ക് പുരസ്‌കാരം നല്‍കിയിട്ടുണ്ട്. കമ്പ്യൂട്ടേഷനല്‍ പ്രൊട്ടീന്‍ ഡിസൈനില്‍ പുതു ചരിത്രമെഴുതിയ ഗൂഗിള്‍ ഡീപ്പ്‌മൈന്‍ഡിലെ ഡെമ്മിസ് ഹസ്സാബിസിനും, ജോണ്‍ ജമ്പറിനുമായിരുന്നു 2024ലെ രസതന്ത്ര നൊബേല്‍.