Share this Article
News Malayalam 24x7
CMRL എക്‌സാലോജിക് ഇടപാട്; മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി
Supreme Court

സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഹൈക്കോടതിയുടെ ഉത്തരവിനെതിരെയായിരുന്നു കുഴൽനാടൻ സുപ്രീം കോടതിയെ സമീപിച്ചത്.


ഹൈക്കോടതി നേരത്തെ ഹർജി തള്ളിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം ആവശ്യമുള്ള കുറ്റകൃത്യങ്ങളൊന്നും ഹർജിയിലോ സമർപ്പിച്ച രേഖകളിലോ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. ഈ ഉത്തരവിനെതിരെ കുഴൽനാടൻ നൽകിയ അപ്പീലാണ് ഇപ്പോൾ സുപ്രീം കോടതിയും തള്ളിയത്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.


മുഖ്യമന്ത്രി ഉൾപ്പെടെ ഏഴ് പേർക്കെതിരെ നൽകിയ പരാതി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് കുഴൽനാടൻ ഹൈക്കോടതിയെ സമീപിച്ചത്.മറ്റൊരു വാർത്തയിൽ, ചികിത്സാ പ്രോട്ടോക്കോൾ ലംഘിച്ചതായി കണ്ടെത്തിയ ഒരു ഡി.എം.ഒ. റിപ്പോർട്ട് തള്ളിയതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories