Share this Article
News Malayalam 24x7
നിതിൻ നബിൻ രാജ്യസഭയിലേക്ക്
Nitin Nabin

വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക ഭാരതീയ ജനതാ പാർട്ടി (ബിജെപി) പുറത്തിറക്കി. മുതിർന്ന നേതാവ് നിതിൻ നബീനെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതാണ് പട്ടികയിലെ പ്രധാന ആകർഷണം. പാർട്ടി ദേശീയ നേതൃത്വമാണ് സ്ഥാനാർത്ഥികളുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

നിതിൻ നബീനെ കൂടാതെ ബിജെപിയുടെ ഒഡീഷ സംസ്ഥാന അധ്യക്ഷൻ, പാർട്ടി വൈസ് പ്രസിഡന്റ് ലക്ഷ്മി, സഞ്ജയ് തുടങ്ങിയ പ്രമുഖ നേതാക്കളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പാർട്ടിയുടെ സംഘടനാ ചുമതലയുള്ളവരെയും മുതിർന്ന നേതാക്കളെയുമാണ് ബിജെപി ഇത്തവണ രാജ്യസഭയിലേക്ക് പരിഗണിച്ചിരിക്കുന്നത്.


രാജ്യസഭയിൽ പാർട്ടിയുടെ അംഗബലം വർദ്ധിപ്പിക്കാനും നിയമനിർമ്മാണ സഭയിൽ കരുത്തുറ്റ പ്രാതിനിധ്യം ഉറപ്പാക്കാനുമാണ് ദേശീയ നേതൃത്വം ഈ നീക്കം നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് പ്രാദേശിക പ്രാതിനിധ്യം ഉറപ്പാക്കിയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചിരിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള സീറ്റുകളിലേക്കാണ് ഇവർ മത്സരിക്കുക.


സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ബിജെപി സജീവമായിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിക്കുമെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories