ഇറാന്റെ ഗ്യാസ് ക്ഷാമം പരിഹരിക്കാന്‍ നിര്‍ണായക നീക്കം.റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഇറാന്റെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനായ മൊഹ്‌സെന്‍ റെസായിയുമായി കൂടിക്കാഴ്ച നടത്തി. ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള മുജ്തബ ഖമേനിയില്‍ നിന്നുള്ള സന്ദേശം മൊഹ്‌സെന്‍ റെസായി പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് കൈമാറി. റഷ്യയില്‍ നിന്ന് ഇറാനിലേക്ക് ഒരു ഗ്യാസ് പൈപ്പ് ലൈന്‍ നിര്‍മ്മിക്കുന്ന കാര്യവും ചര്‍ച്ചയുടെ പ്രധാന അജണ്ടയായിരുന്നു. ഇറാന്റെ ആഭ്യന്തര ഗ്യാസ് ക്ഷാമം പരിഹരിക്കാനും റഷ്യയുടെ ഗ്യാസ് ഇറാന്റെ അയല്‍രാജ്യങ്ങളിലേക്ക് വില്‍ക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്. യുഎസുമായി തുടരുന്ന യുദ്ധത്തിന് ശേഷമുള്ള സാഹചര്യങ്ങളെക്കുറിച്ചും പ്രാദേശിക സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും പ്രസിഡന്റ് പുടിനുമായി നിര്‍ണ്ണായകമായ സംഭാഷണങ്ങള്‍ നടന്നതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മൊഹ്‌സെന്‍ റെസായി അറിയിച്ചു.