ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്‌സ് പോസ്റ്റില്‍ കെ പി സിസിക്ക് രൂക്ഷ വിമര്‍ശനം സുപ്രീംകോടതി. ജുഡീഷ്യറിയെ അപമാനിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കോടതി. എത്ര ഉന്നതരായാലും ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ലെന്ന് വിമര്‍ശനം. കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫിന്് ഉള്‍പ്പെടെ എല്ലാ ഭാരവാഹികള്‍ക്കും കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. സംഭവത്തില്‍ സുപ്രീം കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അതേസമയം, വിഷയത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കാമെന്ന് കെ പി സി സി കോടതിയെ അറിയിച്ചു. എന്നാല്‍ കോടതിയലക്ഷ്യ നടപടി എടുക്കാതിരിക്കാന്‍ കാരണം എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്നും കോടതി ചോദിച്ചു. സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി അനുമതി നല്‍കി. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരെ കെ പി സിസിയുടെ എക്‌സ് അക്കൗണ്ടിലായിരുന്നു വിവാദ പോസ്റ്റ് വന്നത്. തുടര്‍ന്ന് ചര്‍ച്ചകള്‍ക്കിടയായതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറലിനോട് ഹാജരാകാനും കോടതി നിര്‍ദേശം നല്‍കി..