Share this Article
News Malayalam 24x7
സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; അപകടത്തിൽപ്പെട്ടത് വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ
വെബ് ടീം
posted on 02-12-2025
1 min read
Bus

കോട്ടയം: സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. തിരുവനന്തപുരം തോന്നയ്ക്കൽ ഗവ.എച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും വിനോദയാത്ര പോയ ബസാണ് അപകടത്തിൽപ്പെട്ടത്. 

പാലാ തൊടുപുഴ റോഡിൽ നെല്ലാപ്പാറയ്ക്ക് സമീപം ചൂരപ്പട്ട വളവിലാണ് അപകടം സംഭവിച്ചത്. വിനോദയാത്ര സംഘത്തിലെ മൂന്നു ബസ്സുകളിൽ ഒരെണ്ണം മറിയുകയായിരുന്നു. ബസ്സിൽ 45 ഓളം കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നു. 

കൊടൈക്കനാലിൽ വിനോദയാത്രയ്ക്ക് പോയ സംഘം തിരികെ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.പരിക്കേറ്റ വിദ്യാർഥികളെയും അധ്യാപകരെയും പാല ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories