ശബരിമല സ്വർണ്ണക്കവർച്ച കേസിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) മൊഴി നൽകും. കവർച്ചയ്ക്ക് പിന്നിൽ അന്താരാഷ്ട്ര പുരാവസ്തു കടത്ത് സംഘത്തിന് പങ്കുണ്ടെന്ന ചെന്നിത്തലയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മൊഴിയെടുക്കൽ.
തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വർണ്ണക്കവർച്ചയ്ക്ക് പിന്നിൽ പുരാവസ്തു കടത്ത് സംഘമാണെന്ന് കാണിച്ച് ചെന്നിത്തല എസ്.ഐ.ടിക്ക് കത്ത് നൽകിയിരുന്നു. സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട് 500 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മൊഴി നൽകാൻ തയ്യാറാണെന്ന് ചെന്നിത്തല തന്നെ അറിയിച്ചതിനെ തുടർന്നാണ് ഇന്ന് ഈരാറ്റുപേട്ടയിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ വെച്ച് മൊഴിയെടുക്കുന്നത്.
കവർച്ചയുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച വിവരങ്ങളും തെളിവുകളും ചെന്നിത്തല അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് സൂചന. ഈ മൊഴി കേസ് അന്വേഷണത്തിൽ നിർണ്ണായകമായേക്കുമെന്നാണ് വിലയിരുത്തൽ. ദ്വാരപാലക ശിൽപ്പത്തിലെ സ്വർണ്ണപ്പാളിയും വാതിൽപ്പടിയിലെ സ്വർണ്ണപ്പാളിയും മോഷണം പോയ കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്.