Share this Article
News Malayalam 24x7
റഷ്യ-യുക്രൈന്‍ വെടിനിര്‍ത്തല്‍ ധാരണയായില്ല; തീരുമാനമാകാതെ ട്രംപ്-പുടിന്‍ ചര്‍ച്ച
 Trump-Putin meet

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വലാദിമര്‍ പുടിനും തമ്മിലുള്ള നിര്‍ണായക കൂടികാഴ്ച്ച അവസാനിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ റഷ്യ- യുക്രെയ്ന്‍ വെടിനിര്‍ത്തല്‍ ധാരണയായില്ല. പല കാര്യങ്ങളും ധാരണയായെന്നും എന്നാല്‍ അന്തിമ കരാറിലേക്ക് എത്തിയില്ലെന്നും ട്രംപ് വ്യക്തമാക്കി. നാറ്റോ രാജ്യങ്ങളുമായി ഉടന്‍ സംസാരിക്കുമെന്നും അതിന് ശേഷം തുടര്‍ നടപടിയെന്നും ട്രംപ് അറിയിച്ചു. യുക്രെയ്ന്‍ സഹോദര രാജ്യമെന്നും റഷ്യക്ക് പല ആശങ്കകളുണ്ടെന്നുമായിരുന്നു പുടിന്റെ പ്രതികരണം. സമാധാന ചര്‍ച്ചകളില്‍ പുരോഗതിയെന്നും ചര്‍ച്ചകള്‍ തുടരുമെന്നും പുടിന്‍ അറിയിച്ചു. ട്രംപിനെ പുടിന്‍ മോസ്‌കോയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതേസമയം ധാരണയായ കാര്യങ്ങള്‍ ഏതൊക്കെയെന്നതിന് ഇരുവരും വ്യക്തത നല്‍കിയിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories