രാജ്യത്ത് പുതുക്കിയ ചരക്കു സേവന നികുതി സ്ലാബുകള്‍ പ്രാബല്യത്തില്‍ വന്നു. 05, 18 ശതമാനം സ്ലാബുകളില്‍ മാത്രമായിരിക്കും ഇനി മുതല്‍ നികുതി ഈടക്കുക. ഇതോടെ നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പടെ നൂറിലേറെ സാധനങ്ങളുടെ വില കുറയും. പുകയില, സിഗരറ്റ്, ആഡംബര ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ വില കൂടും.
രാജ്യത്ത് ഇനി വിലക്കുറവിന്റെ കാലം. പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വതോടെ നിത്യോപയോഗ സാധനങ്ങളും മരുുകളും അടക്കം 99 ശതമാനം ഉല്‍പ്പങ്ങള്‍ക്കും വില കുറയും. സോപ്പ് ടൂത്ത് പേസ്റ്റ്,നെയ്യ്,പനീര്‍ തുടങ്ങി നിരവധി നിത്യോപയോഗ സാധനങ്ങളുടെ നികുതി ആഞ്ച് ശതമാനത്തിലേക്ക് കുറച്ചതോടെ ഇവയുടെ വില കുറയും. നികുതി പൂര്‍ണമായി ഒഴിവാക്കിയ ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സുകള്‍ക്കും 33 ജീവന്‍ രക്ഷ മരുന്നുകള്‍ക്കും വില കുറയും. മറ്റു മരുന്നുകളുടെ നികുതി 05 ശതമാനമാക്കി കുറച്ചിട്ടുണ്ട്.
18 ശതമാനമായി ജിഎസ്ടി കുറഞ്ഞ എസി, റഫ്രിജറേറ്റര്‍, 32 ഇഞ്ചിന് മുകളിലുള്ള ടിവികള്‍ എിവയും വില കുറയു സാധനങ്ങളില്‍ ഉള്‍പ്പെടുന്നു.1500 സിസിയില്‍ താഴെയുള്ള ഡീസല്‍ കാറുകള്‍, 1200 സിസിയില്‍ താഴെയുള്ള പെട്രോള്‍ കാറുകള്‍, 350 സിസിയില്‍ താഴെയുള്ള ബൈക്കുകള്‍ എിവയ്ക്കും വില കുറയും. കാറുകളുടെ വിലയ്ക്കുള്ള കുറവ് കമ്പനികള്‍ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.
ജിമ്മുകള്‍ക്കും സലൂണുകള്‍ക്കുള്ള ജിഎസ്ടി 12 ല്‍ നിന്ന് 05 ശതമാനമായി. 7500 രൂപയില്‍ താഴെയുള്ള ഹോട്ടല്‍ മുറികള്‍ക്കും ജിസ്ടി 18 ശതമാനമാക്കി കുറച്ചു. ഇതോടെ ഈ സേവനങ്ങള്‍ക്കുള്ള ചെലവ് കുറയും. അതേസമയം പുകയില, പാന്‍ മസാല, കോള, 1500 സിസിക്ക് മുകളിലുള്ള കാറുകള്‍ എന്നിവയ്ക്ക് വില കൂടും. 40 ശതമാനം ഇവയ്ക്ക് ചുമത്തിയിരിക്കുന്ന ജിഎസ്എടി.