Share this Article
Union Budget
‘ഒടുവിൽ നീതി,2 വർഷത്തെ ഇരയാക്കപ്പെടലിനും സ്വഭാവഹത്യയ്ക്കും ശേഷം; ആദ്യം മെൻസ് അസോസിയേഷൻ പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; സവാദിനെതിരെ ആദ്യം പരാതി നൽകിയ നന്ദിത
വെബ് ടീം
posted on 21-06-2025
1 min read
nandita

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയ സവാദിനെതിരെ ആദ്യ കേസിൽ  വേണ്ട രീതിയിൽ നടപടി എടുത്തിരുന്നുവെങ്കിൽ മറ്റൊരു പെൺകുട്ടിയും ഇര ആകില്ലായിരുന്നുവെന്ന് നന്ദിത.‘ഒടുവിൽ നീതി, അതും രണ്ട് വഷത്തെ ഇരയാക്കപ്പെടലിനും സ്വഭാവഹത്യയ്ക്കും ശേഷം’–നന്ദിത പങ്കുവച്ച സ്റ്റോറിയിലെ ഒരു വാചകം ഇങ്ങനെയായിരുന്നു. KSRTC ബസിലെ സർവാദിന്റെ അതിക്രമത്തിൽ സവാദിനെതിരെ ആദ്യം പരാതി നൽകിയത് നന്ദിതയായിരുന്നു.

കഴിഞ്ഞ 2 വർഷമായി താൻ സൈബർ അതിക്രമം നേരിടുന്നു. ആദ്യം മെൻസ് അസോസിയേഷൻ പൂമാല നൽകി, ഇനി പാലഭിഷേകം നൽകും. നന്ദിത പറയുന്നു.2023ൽ സമാനമായ കേസിൽ സവാദിനെതിെര നന്ദിത രംഗത്തുവന്നിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷന്റെ വക സ്വീകരണവും മാലയിടലും ഒരുക്കിയിരുന്നു. ഇതിനെ തുടർന്ന് നടിക്കു നേരെ വലിയ വിമർശനങ്ങളും സൈബർ ആക്രമണവും വരെ ഉണ്ടായി. നന്ദിതയുടേത് വ്യാജ പരാതിയാണെന്നും സവാദിനെ മനഃപൂർവം കുടുക്കാനുള്ള ഹണി ട്രാപ്പ് ആണെന്നുമായിരുന്നു വിമർശനം.

ഈ കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു സവാദ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. ബസ് തൃശ്ശൂർ എത്തിയതോടെ യുവതി ഇതുസംബന്ധിച്ച് പരാതി നൽകുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൾ അറസ്റ്റ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories