Share this Article
News Malayalam 24x7
ഇനിയും കപ്പലുകള്‍ ആക്രമിക്കും; മുന്നറിയിപ്പുമായി ഇറാന്‍
Hormuz

അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങൾ പൂർണ്ണമായും പിൻവലിക്കാതെ ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ കടത്തിവിടില്ലെന്ന് ഇറാൻ. ഇറാന്റെ കർശന നിലപാടിനെത്തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധഭീതിയും രാഷ്ട്രീയ അനിശ്ചിതാവസ്ഥയും വൻതോതിൽ വർദ്ധിച്ചിരിക്കുകയാണ്. ഇതിനിടെ, ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.

സമാധാന കരാറിൽ ഒപ്പിടാതെ തങ്ങളുടെ നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് അമേരിക്ക വ്യക്തമാക്കിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പോര് കടുക്കുകയാണ്. നിശ്ചിത സമയത്തിനുള്ളിൽ ചർച്ചകൾ പൂർത്തിയാക്കി ധാരണയിലെത്തിയില്ലെങ്കിൽ നിലവിലുള്ള താൽക്കാലിക വെടിനിർത്തൽ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ ഭരണകൂടം മുന്നറിയിപ്പ് നൽകി.


അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള അമേരിക്കയുടെ നീക്കങ്ങൾ അംഗീകരിക്കില്ലെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. തങ്ങളുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ടുള്ള ന്യായമായ കരാറുകൾക്ക് മാത്രമേ വഴങ്ങുകയുള്ളൂവെന്നും ഇറാൻ വ്യക്തമാക്കി. അമേരിക്കയുടെ ഏകപക്ഷീയമായ സമാധാന ശ്രമങ്ങൾ മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുകയാണെന്നും ഇറാൻ കുറ്റപ്പെടുത്തി.


ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ, തർക്കങ്ങൾ പരിഹരിക്കാനായി നിശ്ചയിച്ചിരുന്ന രണ്ടാംഘട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെടുന്നത് ആഗോള എണ്ണ വിപണിയെയും സാമ്പത്തിക രംഗത്തെയും ദോഷകരമായി ബാധിക്കുമെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ശക്തമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories