Share this Article
KERALAVISION TELEVISION AWARDS 2025
മാര്‍ക്കോ റുബിയോ എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തി
Marco Rubio Meets S. Jaishankar for Discussions

അമേരിക്ക എച്ച് 1 ബി വിസ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ യുഎസ് സെക്രട്ടറി മാര്‍ക്കോ റുബിയോയും, വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യയ്‌ക്കെതിരെ അമേരിക്ക വ്യാപാര യുദ്ധം കടുപ്പിച്ചതിന് ശേഷം ആദ്യമായാണ് ഇന്ത്യ അമേരിക്ക കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ നിര്‍ണായക പ്രധാന്യമുള്ള ബന്ധമാണ് ഉള്ളതെന്ന് റൂബിയോ പറഞ്ഞു. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ്യാപാരം, പ്രതിരോധം, ഊര്‍ജ്ജം, ആരോഗ്യം എന്നീ മേഖലകളില്‍ ഇന്ത്യയുടെ ഇടപെടലിനെ അദ്ദേഹം പ്രശംസിച്ചു. കൂടിക്കാഴ്ചയില്‍ സമകാലിക ആശങ്കയുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് എസ് ജയശങ്കര്‍ പറഞ്ഞു. മുന്‍ഗണന മേഖലകളിലെ പുരോഗതിക്കാവശ്യമായ സുസ്ഥിരമായ ഇടപെടലിന്റെ പ്രാധാന്യത്തെ കുറിച്ച് സമ്മതിച്ചതായും, അമേരിക്കയുമായുള്ള ബന്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories