സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പ് ഉണ്ട്. നിലവിൽ ജില്ലയിൽ അലർട്ടുകൾ ഇല്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലയിൽ നാളെ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കനത്ത മഴയിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വർക്കലയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ കിഴക്കൻ മലയോരമേഖലയിലും ഇടിമിന്നലോടുകൂടിയുള്ള മഴ ഉണ്ടായിരുന്നു.